palakkad local

സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂളുകളില്‍ പണപ്പിരിവ് വ്യാപകമെന്ന് ആക്ഷേപം



പട്ടാമ്പി: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നതായി പരാതി. എല്‍പി ക്ലാസ് മുതല്‍ എട്ടാം തരം വരെയുള്ള കുട്ടികളില്‍ നിന്നാണ് നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നത്. പ്രവേശന ഫീസ്, ബില്‍ഡിങ് നിര്‍മാണ ഫണ്ട്, കുടിവെള്ള വിതരണത്തിനാവശ്യമായ നിര്‍മാണ പദ്ധതി, ശൗചാലയ നിര്‍മാണ ഫണ്ട് തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിരത്തിയാണ് അധികൃതര്‍ രക്ഷിതാക്കളെ പിഴിയുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തികം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എംപി, എംഎല്‍എ എന്നിവരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ത്രിതല പഞ്ചായത്തുകള്‍ മുഖാന്തിരവൂം അനുവദിക്കുന്നുണ്ട്. വാര്‍ഷിക ഗ്രാന്‍ഡ്, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട്, സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ ഫണ്ട് മുതലായ നിരവധി ആനുകൂല്യങ്ങളും നിലവിലുണ്ട്. എന്നാല്‍ ഫണ്ടുകളില്‍ നിന്നും മറ്റും ലഭിക്കുന്ന തുകയുടെ വിശദ വിവരങ്ങള്‍ മറച്ചു വച്ചാണ് കുട്ടികളില്‍ നിന്ന് പണം വസൂലാക്കുന്നത്. അതേസമയം, കുട്ടികളൂടെ വസ്ത്രം ബാഗ്, കുട, നോട്ട് ബുക്കുകള്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനു തന്നെ സാധാരണക്കാര്‍ വിഷമിക്കുമ്പോള്‍ ഇത്തരം പണപ്പിരിവ് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it