സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കൊല: എന്‍സിഎച്ച്ആര്‍ഒ

ചെന്നൈ: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കൊലപാതകമാണെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) ചെയര്‍പേഴ്‌സണ്‍ പ്രഫ. എ മാര്‍ക്‌സ്.
ബിജെപി ഭരണത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് രോഹിത്തിന്റെ മരണത്തിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകള്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെതിരേ നടത്തുന്ന വിദ്വേഷ പ്രചാരണത്തെ ശക്തമായി വിമര്‍ശിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ് ഫോറം പ്രവര്‍ത്തകനായ രോഹിത്, യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരേ നിലകൊണ്ടതാണ് മാനവവിഭവമന്ത്രി സ്മൃതി ഇറാനിക്കു പരാതിനല്‍കാന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെ പ്രേരിപ്പിച്ചത്. പിന്നീടാണു രോഹിത് ഉള്‍പ്പെടെയുള്ള ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തതും സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയതും.
ബന്ദാരു ദത്താത്രേയയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി അദ്ദേഹത്തിനെതിരേ കേസെടുക്കണം. കാംപസുകളിലെ ഇത്തരം ആത്മഹത്യകള്‍ തടയുന്നതിന് 2013ല്‍ ഹൈക്കോടതി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടതുണ്ടെന്നും പ്രഫ. മാര്‍ക്‌സ് പറഞ്ഞു.
Next Story

RELATED STORIES

Share it