kannur local

സര്‍ക്കാര്‍ അവഗണന; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

ഇരിട്ടി: തില്ലങ്കേരിയിലെ വികസനപ്രവര്‍ത്തനങ്ങളോട് നിക്ഷേധാത്മക നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും നിലപാടിനെതിരേ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രത്യക്ഷ സമരത്തിലേക്ക്. കൃഷിഭവനില്‍ ഓഫിസറെ നിയമിക്കുക, പഞ്ചായത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്തുക, ടൗണില്‍ ശുചിമുറി പണിയാന്‍ നടപടി സ്വീകരിക്കുക, കുടംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ തില്ലങ്കേരി പിഎച്ച്‌സിയില്‍ എല്ലാ ദിവസവും ഡോക്ടറെ നിയമിക്കുക, ഉളിയില്‍-തില്ലങ്കേരി റോഡ് നവീകരണം ഉടന്‍ പൂര്‍ത്തീകരിക്കുക, തെരുവുവിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. സമരത്തിന്റെ ആദ്യപടിയായി 12നു വൈകീട്ട് മൂന്നിന് തില്ലങ്കേരി ടൗണില്‍ സായാഹ്ന ധര്‍ണ നടത്താന്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ പി പത്മനാഭന്‍,മുര്‍ക്കോത്ത് കുഞ്ഞിരാ—മന്‍, സി വി സന്തോഷ്, നെല്ലിക്ക രാജന്‍, യൂ സി നാരായണന്‍, പി വി പ്രസന്നന്‍, പി വി കമലാക്ഷി, എം മോഹനന്‍, രാഗേഷ് തില്ലങ്കേരി, അഭിലാഷ്, തങ്കച്ചന്‍ വട്ടപറമ്പ് സംസാരിച്ചു.
Next Story

RELATED STORIES

Share it