Flash News

സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി ബഹിഷ്‌കരിച്ചു



തിരുവനന്തപുരം: പോക്‌സോ കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്നലെ ഹാജരായില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം കോടതിയില്‍ അവധിയെടുത്ത് പ്രതിഷേധിച്ചത്. 2016 മെയ് 10നാണ് പോക്‌സോ കോടതി തുടങ്ങിയത്. ഇതുവരെ തനിക്ക് ലഭിക്കേണ്ട ശമ്പളം ലഭിച്ചിട്ടില്ല. ഇതിനായി ആഭ്യന്തര വകുപ്പിനെയും നിയമ സെക്രട്ടറിയെയും സമീപിച്ചെങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ ഇതുവരെയും യാതൊരു ഉറപ്പും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു കൊല്ലമായി ആയിരം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതി ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കേസുകള്‍ കോടതി മാറ്റിവച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്ഥിരമായി കോടതി ബഹിഷ്‌കരിക്കുമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it