thrissur local

സര്‍ക്കാര്‍ അനാസ്ഥ തീരദേശവാസികളെ ദുരിതത്തിലാക്കി: എസ്ഡിപിഐ

തൃശൂര്‍: മാറി മാറി ഭരിച്ച സര്‍ക്കാരുകളുടെ അനാസ്ഥയാണ് തീരദേശവാസികളെ ദുരിതത്തിലാക്കിയതെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. കടലേറ്റത്തില്‍ നിന്നും തീരദേശവാസികളെ സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാറുകള്‍ക്ക് വീഴ്ച്ച സംഭവച്ചിട്ടുണ്ട്.
35 വര്‍ഷം മുന്‍പ് നിര്‍മിച്ച പുലിമുട്ട് തകര്‍ന്നിട്ടും പുനനിര്‍മിക്കാന്‍ നടപടിയെടുത്തിട്ടില്ല. പലയിടങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാതെ ജനങ്ങളുടെ ദുരിതം അകറ്റാനുള്ള അടിയന്തിര നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ദുരന്തബാധിതര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കാനും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് എത്തിക്കാനും നടപടി വേഗത്തിലാക്കണം. ദുരന്തബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വരും ദിവസങ്ങളിലും രംഗത്ത് സജീവമാകണം. പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നതിനാല്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും തകര്‍ന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, ബി കെ ഹുസൈന്‍ തങ്ങള്‍, ദിലീഫ് അബ്ദുല്‍ ഖാദര്‍, അശ്‌റഫ് വടക്കൂട്ട്, ഷെഫീര്‍ ആര്‍ വി പങ്കെടുത്തു.
Next Story

RELATED STORIES

Share it