Flash News

സര്‍ക്കാരുമായി ഇനി ചര്‍ച്ചക്കില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍; സമരം ശക്തമാക്കും

സര്‍ക്കാരുമായി ഇനി ചര്‍ച്ചക്കില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍; സമരം ശക്തമാക്കും
X


തിരുവനന്തപുരം: ജൂലൈ 20 വരെ കാത്തിരിക്കാന്‍ തയ്യാര്‍ അല്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമവായം ആകാത്തതിനെ തുടര്‍ന്ന് ഈ വിഷയം സര്‍ക്കാരിന് വിട്ടതാണ്. ഇനിയും മാനേജ്‌മെന്റുകളും നഴ്‌സുമാരും ആയി ചര്‍ച്ച നടത്തണം എന്ന സര്‍ക്കാര്‍ നിലപാട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ സഹായിക്കാന്‍ ആണ്. ജൂലൈ 20 വരെ ചര്‍ച്ച നീട്ടിവയ്ക്കുന്നതു തികച്ചു നീതി നിഷേധം ആണ്. സര്‍ക്കാരിന്റെ ഈ നിലപാടിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇത്തരത്തില്‍ ഉള്ള നിലപാടുമായി മുന്നോട്ടു പോയാല്‍ സംസ്ഥാന വ്യാപകമായി പണിമുക്ക് സമരത്തിലേക്ക് പോകാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നിര്‍ബന്ധിതമാകും

[related]
Next Story

RELATED STORIES

Share it