Flash News

'സര്‍ക്കാരുകള്‍ വിനോദസഞ്ചാര മേഖലയെ അവഗണിക്കുന്നു'



ന്യൂഡല്‍ഹി: ഭരണത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരും മുന്‍ യുപിഎ സര്‍ക്കാരും രാജ്യത്തെ വിനോദസഞ്ചാര മേഖലയെ അവഗണിക്കുകയാണുണ്ടായതെന്നു ശശി തരൂര്‍ എംപി. ഇരു സര്‍ക്കാരുകളും വിനോദസഞ്ചാര മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടെന്നും മുന്‍ യുപിഎ സര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്ന അദ്ദേഹം ആരോപിച്ചു. പെന്‍ഗ്വിന്‍ ഫീഫര്‍ എന്ന പേരില്‍ ഡല്‍ഹില്‍ നടന്ന സാഹിത്യോല്‍സവത്തിലെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.ടൂറിസം രംഗത്തു നടത്തുന്ന ഓരോ നിക്ഷേപവും അതിന്റെ എട്ട് മടങ്ങ് ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതാണെന്ന കാര്യം താന്‍ ഉള്‍പ്പെട്ട സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും മനസ്സിലാക്കാത്തതു തികച്ചും നിരാശാജനകമാണ്. ഇന്ത്യയിലെത്തുന്നതിലും അധികം സഞ്ചാരികള്‍ ദുബയ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it