malappuram local

സര്‍ക്കാരുകള്‍ പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല: പിണറായി വിജയന്‍

കൊണ്ടോട്ടി: കയറ്റുമതി മേഖലയില്‍ നികുതി ഇളവ് ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസികളുടെ പ്രശനങ്ങള്‍ പഠിക്കാനോ ഇടപെടാനോ തയ്യാറാവുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന്‌#േ ജില്ലയിലെ ആദ്യ കേന്ദ്രമായ കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളാണ് സംസ്ഥാനത്തെ ഉന്നതികളിലെത്തിച്ചത്.
എന്നാല്‍, പ്രവാസികളെ തീര്‍ത്തും സര്‍ക്കാറുകള്‍ തഴയുകയാണ്. ഗള്‍ഫ് മേഖലയില്‍ നിന്ന് വരുന്ന പ്രവാസികളോട് മോശമായും മറ്റ് ചില രാജ്യങ്ങളില്‍ നിന്നെത്തുന്നവരോട് വളരെ മാന്യമായും പെരുമാറുന്ന രീതിയാണ് കേരളം വച്ച് പുലര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്താന്‍ സിപിഎമ്മിനോട് വിയോജിപ്പുള്ള മതനിരപേക്ഷ കക്ഷികളും ഒരുമിച്ച് നില്‍ക്കണം. വെള്ളാപ്പള്ളി ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് പോയപ്പോള്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും സിപിഎം തകരുമെന്ന സന്തോഷത്തിലായിരുന്നു. എന്നാല്‍, സിപിഎമ്മാണ് ഇത്തരം പ്രവണതകളെ എന്നും എതിര്‍ത്തതെന്നും പിണറായി പറഞ്ഞു. ഏരിയാ സെക്രട്ടറി എന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എംപി, എ സമ്പത്ത്, ജെ ജെ തോമസ്, പി കെ സൈനബ, പ്രമോദ് ദാസ്, പാറപ്പുറം അബ്ദുര്‍റഹ്മാന്‍ സംസാരിച്ചു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ ടി തോമസ്, പി കെ ബിജു, എം സ്വരാജ്, വി എം കുട്ടി, വി ശശികുമാര്‍ സംബന്ധിച്ചു. ജാഥാ അംഗങ്ങളെ എന്‍ രാജന്‍, ചന്ദ്രദാസന്‍, പ്രമോദ് ദാസ്, പി അറുമുഖന്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു.
Next Story

RELATED STORIES

Share it