Idukki local

സര്‍ക്കാരുകള്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : ഉമ്മന്‍ചാണ്ടി



ചെറുതോണി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബില്‍ഡിങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷ(ഐ എന്റ്റിയുസി)ന്റെ നേതൃത്വത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയും അവകാശ പ്രഖ്യാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വര്‍ഗത്തിന്റെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും പദ്ധതികളും തടസ്സപ്പെടുത്തുകയാണ്. നിര്‍മ്മാണ മേഖലയാകെ സ്തംഭിച്ചു. കമ്പി, സിമന്റ്, മണല്‍ വില ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ രാജ്യം മുഴുവന്‍ തകര്‍ച്ചയിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ പി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി ടി തോമസ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എം മുഹമമദ് ഹനീഫ, കെപിസിസി വൈസ് പ്രസിഡന്റ്  എ കെ മണി എക്‌സ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍  മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ്, യുഡിഎഫ് ചെയര്‍മാന്‍ എസ് അശോകന്‍, സി പി മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it