സര്‍ക്കാരുകള്‍ അവഗണന തുടരുന്നതായി മണിപ്പൂര്‍ ഗോത്രവിഭാഗങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായി തങ്ങളെ അവഗണിക്കുകയാണെന്നും തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും മണിപ്പൂര്‍ ഗോത്രവിഭാഗസംഘടനകള്‍. മണിപ്പൂര്‍ നിയമ സഭ ആഗസ്ത് 31ന് പാസാക്കിയ മൂന്ന് നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ സമരമാണു നടക്കുന്നത്.
ഗോത്രവര്‍ഗങ്ങള്‍ താമസിക്കുന്ന മലമ്പ്രദേശങ്ങളിലെ ഭൂമി കൈകാര്യം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കെതിരേയാണു സമരം. സംസ്ഥാനത്തെ ഗോത്രവര്‍ഗങ്ങളെ അവഗണിക്കുന്നതാണ് വിവാദമായ പുതിയ ബില്ലുകള്‍.പാസാക്കിയ നിയമങ്ങള്‍ റദ്ദുചെയ്യുകയോ പുനപ്പരിശോധിക്കുകയോ വേണമെന്നും വിഷയത്തില്‍ ഗോത്രജനപ്രതിനിധികള്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവരുമായി ത്രികക്ഷി ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ മണിപ്പൂര്‍ ട്രൈബല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്ത ഗോത്രസംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്.
മണിപ്പൂര്‍ ജലസംരക്ഷണ ബില്ല്, മണിപ്പൂര്‍ കരഭൂമി ബില്ല്, ഭൂപരിഷ്‌കരണ ഭേദഗതി ബില്ല്, മണിപ്പൂര്‍ കടകളും സ്ഥാപനങ്ങളും ഭേദഗതി ബില്ല് എന്നിവ ഗോത്രവര്‍ഗങ്ങളുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നാണ് സംഘടന ആരോപിക്കുന്നത്. ഗോത്രവര്‍ഗക്കാര്‍ ഈ നിയമങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തുവരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it