സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ വീണ്ടും പോര്

തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ മാറ്റത്തെച്ചൊല്ലി സംസ്ഥാനസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പോര് മുറുകുന്നു. മലപ്പുറം, കോട്ടയം ജില്ലാ കലക്ടര്‍മാരെയും കൊല്ലം റൂറല്‍ എസ്പിയെയും മാറ്റണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തിനെതിരെയാണു സര്‍ക്കാര്‍ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കു വീഴ്ചവരുത്തിയ മലപ്പുറം, കോട്ടയം ജില്ലാ കലക്ടര്‍മാരെ മാറ്റണമെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മലപ്പുറം കലക്ടറുടെ മാറ്റം തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. നിലവിലെ കലക്ടര്‍ ഭാസ്‌കരനെ മാറ്റി കമ്മീഷന്‍ നിര്‍ദേശിച്ച വെങ്കിടേശ്വരപതിയെ നിയമിച്ചേക്കും. അതേസമയം, കോട്ടയം ജില്ലാ കലക്ടര്‍ യു വി ജോസിനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കമ്മീഷന്‍ നിര്‍ദേശിച്ച ബീനാ മാധവനെന്ന ഐഎഎസ് ഉദ്യോഗസ്ഥ അവധിയിലാണെന്നും ഇപ്പോള്‍ സ്ഥലംമാറ്റത്തിന്റെ ആവശ്യമില്ലെന്നുമാണു പൊതുഭരണവകുപ്പിന്റെ നിലപാട്. സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതോടെ വീണ്ടും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാനാണു സാധ്യത.
Next Story

RELATED STORIES

Share it