സര്‍ക്കാരിന് അടിയോടടി കിട്ടുന്നത് നാണക്കേട് : പി കെ കുഞ്ഞാലിക്കുട്ടി എംപി
BY fousiya sidheek9 May 2017 3:07 AM GMT
fousiya sidheek9 May 2017 3:07 AM GMT
കോഴിക്കോട്: ഡിജിപി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. ഒരു അടി വാങ്ങിയതു മാത്രമല്ല അടിയോടടി വാങ്ങികൂട്ടുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനേല്‍ക്കുന്ന തിരിച്ചടി ജനങ്ങളെ കൂടി ബാധിക്കുകയാണ്. സര്‍ക്കാര്‍ തുടരണോയെന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര തിരഞ്ഞെടുപ്പിനെ നിഷ്പ്രയാസമായി നേരിടാന്‍ കഴിയും. അന്യാധീനപ്പെടുന്ന വഖ്ഫ് സ്വത്തുവകകള്‍ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തില്‍ അന്യധീനപ്പെടുന്ന പൊതു സ്വത്തുകള്‍ തിരിച്ചെടുത്ത് പ്രയോജനപ്പെടുത്താന്‍ ചുമതലപ്പെട്ട ട്രസ്റ്റുകള്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT