ernakulam local

സര്‍ക്കാരിന്റേത് തലതിരിഞ്ഞ നിലപാട്: റോയി അറയ്ക്കല്‍

കൊച്ചി: ഓഖിദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുന്നത് തലതിരിഞ്ഞ നിലപാട് കൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍. തമിഴ്‌നാട് സര്‍ക്കാറിനെ പിണറായി വിജയന്‍ കണ്ട് പഠിക്കണം.
ഓഖി ദുരന്ത മേഖലയില്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം വില്ലേജ് ഓഫിസിലേക്ക് എസ്ഡിപിഐ കൊച്ചി മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതബാധിതര്‍ക്ക് 325 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെന്ന് കേന്ദ്രം പറയുമ്പോള്‍ കേരള സര്‍ക്കാര്‍ അങ്ങനെയൊന്നും അനുവദിച്ചിട്ടില്ലായെന്നാണ് പറയുന്നത്. ദുരന്തം നേരിട്ടവരെ വച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പന്താടുകയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ എത്രയും പെട്ടന്ന് വിതരണം ചെയ്തില്ലെങ്കില്‍ ദുരിത ബാധ്യതരോടൊപ്പം ഏതറ്റം വരെയും സമരം ചെയ്യാന്‍ എസ്ഡിപിഐ മടിക്കില്ലെന്നും റോയി അറയ്ക്കല്‍ പറഞ്ഞു. കൊച്ചി മണ്ഡലം ജനറല്‍ സെക്രട്ടറി മനാഫ് കൊച്ചി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, നേതാക്കളായ നാസര്‍ എളമന, അനീഷ് മട്ടാഞ്ചേരി, ജോണ്‍സണ്‍ ചെല്ലാനം, ഷണ്‍മുഖന്‍ സംസാരിച്ചു.
മാര്‍ച്ചിന് ശേഷം തീരദേശത്ത് ചെയ്യേണ്ട  അടിയന്തര ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം മണ്ഡലം നേതാക്കള്‍ ചെല്ലാനം വില്ലേജ് ഓഫിസര്‍ക്ക് നല്‍കി.
പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണാമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. മാര്‍ച്ച് വില്ലേജ് ഓഫിസിന് മുന്‍പില്‍ പോലിസ് തടഞ്ഞു.
Next Story

RELATED STORIES

Share it