സര്‍ക്കാരിന്റെ 20 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റ്

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ 20 ലക്ഷം രൂപ കുടുംബാംഗങ്ങളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായാണ് നിക്ഷേപിച്ചിരിക്കുന്നത്. മരിച്ചയാളുടെ പേരില്‍ അഞ്ചു ലക്ഷവും മക്കളുടെ പേരില്‍ അഞ്ചു ലക്ഷവും ഭാര്യയുടെ പേരില്‍ 10 ലക്ഷവുമാണ് നിക്ഷേപിച്ചത്. അവിവാഹിതരായ സഹോദരിമാരുണ്ടെങ്കില്‍ അവരുടെ പേരില്‍ രണ്ടര ലക്ഷം രൂപയും നിക്ഷേപിക്കും. എല്ലാവര്‍ക്കും പ്രത്യേകം പാസ്ബുക്ക് നല്‍കിയിട്ടുണ്ട്. നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശ എല്ലാ മാസവും ഇവര്‍ക്കു ലഭിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയ്ക്കുള്ള ചെക്കാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റവന്യൂ വകുപ്പില്‍ നിന്ന് 10000 രൂപ നേരത്തെ അടിയന്തര സഹായം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it