kozhikode local

സര്‍ക്കാരിന്റെ വരുമാനം കുറയുന്നു: പിണറായി

കോഴിക്കോട്: യുഡിഎഫ് ഭരണ കാലത്ത് സംസ്ഥാനസര്‍ക്കാരിന്റെ വരുമാനം കുറഞ്ഞ് വരികയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നിയമസഭാതിരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫ് അവതരിപ്പിക്കുന്ന പ്രകടന പത്രികയെക്കുറിച്ച് വിവിധ മേഖലയിലുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക വിളകളുടെ വില തകര്‍ച്ചയാണ് മൊത്തം വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണം. റബ്ബര്‍ മേഖലയില്‍ കഴിഞ്ഞ നാലു വര്‍ഷക്കാലയളവില്‍ 800 കോടിയുടെ വരുമാനകുറവാണ് ഉണ്ടായത്. ഇത്തരം കുറവ് എല്ലാ മേഖലയിലും കാണാന്‍ സാധിക്കും. കാര്‍ഷിക മേഖലയിലെ വില തകര്‍ച്ച മൂലമുണ്ടായ മാന്ദ്യം മറ്റ് മേഖലയിലേക്കും വ്യാപിക്കുകയാണ്. പിണറായി വിശദീകരിച്ചു.
മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് എല്‍ഡിഎഫ് ലക്ഷ്യമെന്ന് പിണറായി വിജയന്‍ പറഞ്ഞു. മദ്യപാനം കുറച്ചു കൊണ്ടുവരാന്‍ ബോധവല്‍ക്കരണമാണ് വേണ്ടതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. മദ്യവര്‍ജന സമിതിയെ പോലെയുള്ള സംഘടനകളെ ഇതിനായി ഉപയോഗപ്പെടുത്തണം.
വിവിധ സംഘടനകളുമായും വ്യക്തികളുമായും വികസന കാഴ്ചപ്പാടുകള്‍ പങ്കു വച്ച പിണറായി അവരില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.സിപി എം ജില്ലാ സെക്രട്ടറി പി മോഹനന്‍മാസ്റ്റര്‍, ടി പി ദാസന്‍, ഭാസ്‌ക്കരന്‍, ടി പി രാമകൃഷ്ണന്‍ സംസാരിച്ചു. എ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it