Kollam Local

സര്‍ക്കാരിന്റെ ലക്ഷ്യം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന സ്‌കൂളുകള്‍ : എം മുകേഷ് എംഎല്‍എ



കൊല്ലം: രാവിലെ എഴുന്നേറ്റാല്‍ കുട്ടികള്‍ ആവേശത്തോടെ സ്‌കൂളിലേക്ക് പോകുംവിധത്തില്‍ സ്‌കൂളുകളുടെ അന്തരീക്ഷം മാറ്റുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എം മുകേഷ് എംഎല്‍എ പറഞ്ഞു. തൊഴില്‍ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ സംയുക്തഭിമുഖ്യത്തില്‍ അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ബാലവേല വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങളുടെ ഭൗതികാന്തരീക്ഷവും പഠനനിലവാരവും മെച്ചപ്പെടുത്തി വിദ്യാഭ്യാസ മേഖലയെ സുശക്തമാക്കുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷനംഗം സി ജെ ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി  സെക്രട്ടറി ആര്‍ സുധാകാന്ത് ബാലവേല വിരുദ്ധ ദിന സന്ദേശം നല്‍കി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം ഗോപകുമാര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ കെഎസ് സിന്ധു, സ്‌കൂള്‍ പ്രധാനാധ്യാപിക ശോഭനാദേവി, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ലിബുമോന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ എ ബിന്ദു, ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി എബ്രഹാം സംസാരിച്ചു.
Next Story

RELATED STORIES

Share it