സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്നു കണ്ണൂരില്‍ തുടക്കമാവും. ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വൈകീട്ട് 5ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.  മന്ത്രിമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം രാത്രി 7.30ന് പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി മീഡിയ ഷോ 'ഉദയപഥം' അരങ്ങേറും. തുടര്‍ന്ന് ആശാ ശരത്തിന്റെയും സംഘത്തിന്റെയും നൃത്താവതരണവും വിജയ് യേശുദാസ് നയിക്കുന്ന പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരുടെ ഗാനമേളയുമുണ്ടാകും. 30ന് തിരുവനന്തപുരത്താണ് സമാപനം.
Next Story

RELATED STORIES

Share it