Alappuzha local

സര്‍ക്കാരിന്റെ മുഖമായി ജീവനക്കാര്‍ പ്രവര്‍ത്തിക്കണം: മന്ത്രി

ചെങ്ങന്നൂര്‍: സര്‍ക്കാരിന്റെ മുഖമുദ്രയായി ജീവനക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന കാര്യത്തില്‍ ജനങ്ങളുടെ പരാതികള്‍ കുറഞ്ഞു. പി സി വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി സി ആര്‍ ജയപ്രകാശ്, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഡിസിസി വൈസ് പ്രസിഡന്റ് കോശി എം കോശി, കെപിസിസി നിര്‍വാഹക സമതി അംഗങ്ങളായ ഡി വിജയകുമാര്‍, എബി കുര്യാക്കോസ്, നളന്ദ ഗോപാലകൃഷ്ണന്‍നായര്‍, സുനില്‍ പി ഉമ്മന്‍, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ ജെ സെബാസ്റ്റ്യന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എ ജെ ജോര്‍ജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് തോമസ്, യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി വി ജോണ്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ ജെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഇ എന്‍ ഹര്‍ഷകുമാര്‍, പി ഉണ്ണികൃഷ്ണന്‍, ചവറ ജയകുമാര്‍, ബി പ്രസന്നകുമാര്‍, കെ വി ആനന്ദാബബു, എല്‍ യമുനാദേവി, പി എം സുനില്‍, ജോസ് തോമസ്, പി ആര്‍ പ്രകാശന്‍, കെ ആര്‍ ശ്യാംലാല്‍ പ്രസംഗിച്ചു.
സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ ബന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാഞ്ചി റ്റി ഡി രാജന്‍, ഗിരിജാ ജോജി, ബി വിജയകുമാര്‍, ഇല്ലത്ത് ശ്രീകുമാര്‍, പി വേണു, കെ സുഖലാല്‍, കെ ആര്‍ സുധാകരന്‍നായര്‍, വി എം വിജയന്‍, രാജേഷ് കുറുപ്പ്, എസ്.വിനീത, വി പി വര്‍ഗീസ്, പി എച്ച് മുഹമ്മദ്, പി കെ മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it