malappuram local

സര്‍ക്കാരിന്റെ മാത്രം പങ്കാളിത്തം കൊണ്ട് മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിക്കാനാവില്ലെന്ന്

മലപ്പുറം: സര്‍ക്കാറിന്റെ മാത്രം പങ്കാളിത്തം കൊണ്ട് ജനോപകാരപ്രദമായ മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിക്കാനാവില്ലെന്ന് കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ. കോട്ടക്കല്‍ നഗരസഭയിലെ യാത്രക്കാര്‍ക്കായി റോഡ് ആക്‌സിഡന്റ് ആക്്ഷന്‍ ഫോറം സംസ്ഥാന കമ്മിറ്റി  സ്‌പോണ്‍സര്‍ഷിപ്പിലൂടെ നിര്‍മ്മിച്ച നല്‍കിയ നാല്  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം  ചങ്കുവെട്ടിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ കെ നാസര്‍, റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, ജില്ലാ പ്രസിഡന്റ് ഹനീഫ് രാജാജി, ഷാജിദ് മങ്ങാട്ടില്‍, കെ. പി ബാബു ഷെരീഫ്, എം ടി തെയ്യാല, നൗഷാദ് മാമ്പ്ര, എ ടി സെയ്തലവി, എം എം സുബൈദ, പികെ സുമാശങ്കര്‍, ഇടവേള റാഫി,  കൗണ്‍സിലര്‍മാരായ പി സുലൈമാന്‍, വി കെ യൂസഫ്, ടി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it