kasaragod local

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തും: ഉമ്മന്‍ചാണ്ടി



കാഞ്ഞങ്ങാട്: ഇടതു സര്‍ക്കാരിന്റെ തെറ്റായ മദ്യനയത്തിനെതിരെ യുഡിഎഫ് പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭം നത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യലഭ്യത കുറയ്ക്കുവാനും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാനും യുഡിഎഫ് സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ മദ്യമൊഴുക്കാനുള്ള നീക്കമാണ് പുതിയ മദ്യനയത്തിലൂടെ പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യഷാപ്പുകള്‍ വേണോ വേണ്ടയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് സര്‍ക്കാര്‍ ഇവയ്ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയപ്പോള്‍ ഇടതുസര്‍ക്കാര്‍ ഈ അധികാരം റദ്ദാക്കുകയാണ് ചെയ്തത്. മദ്യത്തിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുന്ന സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിത്യാപയോഗ സാധന വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹക്കീം കുന്നില്‍, സി ടി അഹമ്മദലി, എംഎല്‍എ മാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന് എന്നുവരും എ വി രാമകൃഷ്ണന്‍, വി കമ്മാരന്‍, കരിവെള്ളൂര്‍ വിജയന്‍, എ എം കടവത്ത്, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, വി കെ പി ഹമീദലി, മജ്ഞുനാഥ ആള്‍വ, അഡ്വ.എ ഗോവിന്ദന്‍ നായര്‍, എ ജി സി ബഷീര്‍, പി കെ ഫൈസല്‍, അഡ്വ.കെ കെ രാജേന്ദ്രന്‍, അഡ്വ.എംസി ജോസ്, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, ശാന്തമ്മ ഫിലിപ്പ്, സെബാസ്റ്റ്യന്‍ പതാലില്‍, കേശവപ്രസാദ് നാണിഹിത്തിലു, ടോമി പ്ലാച്ചേരി, കരുണ്‍താപ്പ, എം കുഞ്ഞമ്പു നമ്പ്യാര്‍, മാമുനി വിജയന്‍, എം സി പ്രഭാകരന്‍, കെ എം ശംസുദ്ദീന്‍ സംബന്ധിച്ചു. (പടം-യുഡിഎഫ്)
Next Story

RELATED STORIES

Share it