Flash News

സര്‍ക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നു : ജ. കെ ടി തോമസ്



കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ഥ്യബോധത്തോടെയുള്ളതാണെന്ന് സുപ്രിംകോടതി ജസ്റ്റിസ് കെ ടി തോമസ്. മദ്യനയത്തെ സ്വാഗതം ചെയ്യുന്നു. മദ്യനയത്തിനെതിരേ യുഡിഎഫ് സമരം ചെയ്യുന്നത് രാഷ്ട്രീയമാണ്. ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നാണ് നേരത്തേ മദ്യനിരോധനം നടപ്പാക്കിയവര്‍ തന്നോട് പറഞ്ഞത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രായോഗികമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെ ടി തോമസ്. വിനോദസഞ്ചാരമേഖലയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാക്കാത്തതാണ് പുതിയ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു. പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി വിധിയോട് പൂര്‍ണമായും യോജിക്കുന്നു. വിധി മുഴുവന്‍ വായിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരുപാട് പേരുടെ ജീവനെടുക്കാന്‍ കാരണമാവുന്നു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതോടെ ഇത് കുറയ്ക്കാനാവും. പുതിയ മദ്യനയത്തിലെ സഭയുടെ എതിര്‍പ്പ് സംബന്ധിച്ച് അവരോട് ചോദിക്കണമെന്നും കെ ടി തോമസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it