wayanad local

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ പിച്ചയെടുക്കല്‍ സമരം



മാനന്തവാടി: മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിയാല്‍ സര്‍ക്കാരിന്റെ വരുമാനം കുറയുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ആദിവാസി വീട്ടമ്മമാര്‍ മാനന്തവാടി നഗരത്തില്‍ പിച്ചതെണ്ടല്‍ സമരം നടത്തി. ചട്ടികളും, പ്ലക്കാര്‍ഡുകളുമായാണ് പൊതുജനങ്ങളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പിച്ചതെണ്ടി സംഭാവന സ്വീകരിച്ചത്. വ്യത്യസ്തമായ സമരരീതിയിലുടെ ലഭിച്ച തുക മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കും. കേരളത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി ധനകാര്യമന്ത്രി വിശേഷിപ്പിച്ചത് മദ്യഷാപ്പുകള്‍ അടച്ചുപൂട്ടിയതാണ്. എന്നാല്‍, ജില്ലയിലെ ആദിവാസി കുടുംബങ്ങളുടെ ജീവിത പ്രതിസന്ധി സര്‍ക്കാര്‍ കാണുന്നില്ലെന്നാരോപിച്ചാണ് സമരസഹായ സമിതി വേറിട്ട പ്രതിഷേധ രീതി സംഘടിപ്പിച്ചത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം 447 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പിച്ചതെണ്ടല്‍ സമരം സംഘടിപ്പിച്ചത്. മദ്യലോബികളുടെ പ്രതിനിധിയായി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്നും പ്ലാച്ചിമടയിലെ സമരം വിജയിച്ചതു പോലെ ആദിവാസി അമ്മമാരുടെ സമരവും വിജയിക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു. മാക്ക പയ്യംപള്ളി, വെള്ള സോമന്‍, മുജീബ് റഹ്മാന്‍, ഷൗക്കത്തലി., അജി കോളോണിയ, ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it