Alappuzha local

സര്‍ക്കാരിന്റെ ഭരണപരാജയത്തിനു കാരണം ജീവനക്കാരെ ദ്രോഹിച്ചത്: ഉമ്മന്‍ചാണ്ടി



ആലപ്പുഴ: ഭരണത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ആദ്യം മല്‍സരിച്ചത് ജീവനക്കാരെ ദ്രോഹിക്കാനായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍ജിഒ അസോസിയേഷന്‍ 43ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് രാഷ്ട്രീയ വല്‍കരിക്കുന്നതിനാണ് കൂട്ടസ്ഥലംമാറ്റം നടത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും പാക്കേജും വെട്ടിക്കുറയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കി. വികസനവും ക്ഷേമവും സ്തംഭിച്ച സര്‍ക്കാരാണിത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ജീവക്കാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം നടപ്പാക്കാന്‍. പത്താം ശമ്പള പരിഷ്‌കരണ കുടിശിക പണമായി തന്നെ നല്‍കണം-  ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍ അധ്യക്ഷത വഹിച്ചു. എതിരാളികളെ അടിച്ചമര്‍ത്തുന്ന നയമാണ് സിപിഎം, ബിജെപി സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്ന്് ചടങ്ങില്‍ സംസാരിച്ച കെസി വേണുഗോപാല്‍ എംപി പറഞ്ഞു. തെറ്റ് ഏറ്റുപറഞ്ഞ് ജനത്തോട് മാപ്പ് ചോദിക്കാനുള്ള ധാര്‍മികത മോദി കാണിക്കണമെന്നും ജനവികാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്് എതിരാണെന്നും വൈകാതെ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇത് സര്‍ക്കകാരുകള്‍ക്ക് മനസ്സിലാവുമെന്നും വേണുഗോപാല്‍ പറഞ്ഞു.എന്‍കെ പ്രേമചന്ദ്രന്‍ എംപി,യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍, കെസി ജോസഫ് എംഎല്‍എ, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, ബെന്നി ബഹനാന്‍, ഡിസിസി പ്രസിഡന്റ് എം ലിജു, സിആര്‍ ജയപ്രകാശ്, മങ്ങാട്ട് രാജേന്ദ്രന്‍, കോട്ടാത്തല മോഹനന്‍, കെഎസ്‌യു പ്രസിഡന്റ് കെഎം അഭിജിത്ത്, എന്‍കെ ബെന്നി, ഇഎന്‍ ഹര്‍ഷകുമാര്‍ സംസാരിച്ചു. വനിതാ സമ്മേളനം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സി പ്രേമവല്ലി അധ്യക്ഷത വഹിച്ചു. ഗിരിജാ ജോജി, എല്‍. യമുനാ ദേവി, ബിനു കോറോത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it