സര്‍ക്കാരിന്റെ ബാധ്യത ജനങ്ങളോടു മാത്രം: വിഎസ്

തിരുവനന്തപുരം: ജനാധിപത്യ ഭരണസംവിധാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യതയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഭരണപരിഷ്‌കാര കമ്മീഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുല്യനീതി ലഭിക്കാതിരിക്കുമ്പോഴാണ് ചിലവിഭാഗം ജനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്. എല്ലാവിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതാണ് നല്ല ഭരണം. സ്ത്രീകള്‍, കുട്ടികള്‍ അംഗപരിമിതര്‍, ആദിവാസികള്‍, ഭിന്നലിംഗക്കാര്‍ എന്നിങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നുണ്ട്. നിലവിലുള്ള ഭരണസംവിധാനം കാലാകാലങ്ങളില്‍ വിലയിരുത്തി മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ ചെയ്യുന്നതെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it