സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ല: കെഎസ്ടിയു

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കണമെന്നതുള്‍പ്പെടെയുള്ള സര്‍ക്കാറിന്റെ ഏകപക്ഷീയ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് എകെ സൈനുദ്ദീന്‍. അധ്യാപക സര്‍വീസ് ജീവനക്കാരുടെ അവകാശങ്ങള്‍ ധ്വംസിക്കുകയും നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കാതെയുമാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മേല്‍ ഒരുമാസത്തെ ശമ്പളം അടിച്ചേല്‍പ്പിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
സമ്മതപത്രമില്ലാതെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ സമീപനം തിരുത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it