Kollam Local

സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പരിശീലനം: സ്‌പോട്ട്് അഡ്മിഷന്‍ നാളെ

കൊല്ലം: കേരളം സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പുകളുടെ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ ഫീസിളവുകളോടെയുള്ള തൊഴില്‍ നൈപുണ്യ പരിശീലനം നേടുവാനുള്ള തിരഞ്ഞെടുപ്പു നാളെ നടക്കും. പതിനഞ്ചു വയസ്സ് മുതല്‍ ഇരുപത്തഞ്ചു വയസു വരെയുള്ളവര്‍ക്കാണ് അവസരം. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്ക് കോഴ്‌സ് സെലക്ഷണനില്‍ പ്രഥമ പരിഗണന ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ സാധിക്കാതിരുന്നവര്‍ക്ക് നാളെ രാവിലെ 11.30ന് സ്‌പോട്ട് അഡ്മിഷനിലൂടെ കോഴ്‌സില്‍ ചേരുവാന്‍ സാധിക്കും. ദേശീയ നിലവാരത്തിലുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സ്‌പോട്ട് അഡ്മിഷന്‍ കേന്ദ്രങ്ങള്‍,കോഴ്‌സുകള്‍ക്രമത്തില്‍-ജിഎച്ച്എസ്എസ്മങ്ങാട്: ഫാഷന്‍ ഡിസൈനര്‍, ജിഎസ്ടി അക്കൗണ്ട്‌സ് അസിസ്റ്റ ന്റ് (കോളജ് ബാച്ച്), അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (കോളജ് ബാ ച്ച്) , ജനറല്‍ ഡ്യൂട്ടി അസിസ്റ്റ ന്റ്, റീട്ടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്, ഹാന്‍ഡ് എംബ്രോയ്ഡര്‍. ജിഎച്എസ്എസ് കൊട്ടാരക്കര: ഫാഷന്‍ ഡിസൈനര്‍, ജിഎസ്ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ് (കോളേജ് ബാച്ച്).ചവറ ഗവ. കോളജ്: ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്. ജിഎ ച്ച ്എസ്എസ്‌പൊരുവഴി:  െഡ ാ മസ്റ്റിക് ഡാറ്റഎന്‍ട്രി ഓപ്പറേ റ്റര്‍.ജിഎച്ച്എസ്എസ് കടക്ക ല്‍: ജനറല്‍ ഡ്യൂട്ടി അസിസ്റ്റ ന്റ്ജിഎച്ച്എസ്എസ് ചാത്തന്നൂ ര്‍ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (കോളജ് ബാച്ച്), ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് റിപ്പയര്‍ എന്‍ജിനീയര്‍.ജിഎച്ച്എസ്എസ് പുനലൂര്‍ അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍.ജിഎച്ച്എസ് കേരളപുരം:  അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (കോളജ് ബാച്ച്), ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് റിപ്പയര്‍ എന്‍ജിനീയര്‍, റീറ്റെയ്ല്‍ ട്രെയിനീ അസ്സോസിയേറ്റ്.ജവഹര്‍ ജിഎച്ച്എസ്എസ് ആയൂര്‍: ഹാന്‍ഡ് എംബ്രോയ്ഡര്‍.വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9633 5822 36 , 9495999706 , 94968 17 61 9 ,99959 25844.
Next Story

RELATED STORIES

Share it