kozhikode local

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം : സമാപനം ഇന്ന് കോഴിക്കോട്ട്‌



കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ സമാപനം ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാവും.പത്മശ്രീ ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, മീനാക്ഷി ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ മുഖ്യമന്ത്രി ആദരിക്കും. സര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പുരോഗതി അവലോകന റിപ്പോര്‍ട്ട് തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രകാശനം ചെയ്യും. ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്, സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത മന്ത്രി തോമസ് ചാണ്ടി, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, തുറമുഖ, മ്യൂസിയം, പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ എം കെ രാഘവന്‍, എംപി വീരേന്ദ്രകുമാര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ ഷാനവാസ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, കോഴിക്കോട് കോ ര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ ആശംസ അര്‍പ്പിക്കും. എ പ്രദീപ് കുമാര്‍ എംഎ ല്‍എ സ്വാഗതവും ജില്ലാ കലക്ടര്‍ യു വി ജോസ് നന്ദിയും പറയും. എംഎല്‍എമാരായ സികെ നാണു, എകെ ശശീന്ദ്രന്‍, ഇ കെ വിജയന്‍, പി ടി എ റഹിം, ജോര്‍ജ് എം തോമസ്, കെ. ദാസന്‍, വി കെ സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, പാറയ്ക്കല്‍ അബ്ദുല്ല, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ സന്നിഹിതരാവും. പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയുടെ മ്യൂസിക് ഫ്യൂഷനോടെയാണ് ചടങ്ങിന് തിരശ്ശീല ഉയരുക. സമാപന സമ്മേളനത്തിന് ശേഷം ചലച്ചിത്ര പിന്നണി ഗായകരായ ബിജു നാരായണന്‍, രഞ്ജിനി ജോസ്, സുനില്‍കുമാര്‍, നിഷാദ്, അജയ് ഗോപാല്‍ തുടങ്ങി ഇരുപതോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന ഗാനസന്ധ്യ അരങ്ങേറും.പരിപാടിക്കായി 2400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്‌റ്റേജും 5,000 പേര്‍ക്കുള്ള ഇരിപ്പിടത്തോടുകൂടിയ പന്തലും തയ്യാറാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സുഗമമായ ഗതാഗതത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ നഗരത്തിലുണ്ടാവും. പരിപാടിക്ക് ശേഷം ജില്ലയുടെ പ്രധാന ഭാഗങ്ങളിലേക്ക് ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 20 മുതല്‍ സംസ്ഥാനത്തുടനീളം വിവിധ പരിപാടികള്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പൂര്‍ത്തിയായ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയുണ്ടായി. മെയ് 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it