സര്‍ക്കാരിനെതിരേ പ്രതിഷേധം; ഈജിപ്തില്‍ 423 പേര്‍ അറസ്റ്റില്‍

കെയ്‌റോ: ചെങ്കടലിലെ രണ്ടു ദ്വീപുകള്‍ സൗദി അറേബ്യക്കു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഈജിപ്തില്‍ ഒരാഴ്ചയായി തുടരുന്ന വ്യാപക പ്രതിഷേധത്തില്‍ അറസ്റ്റിലായത് 423 പേര്‍. തിങ്കളാഴ്ച നടന്ന പ്രതിഷേധറാലിയിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീതിന്യായ സമിതിയാണ് കണക്കു പുറത്തുവിട്ടത്. 2013നു ശേഷം ഇത്രയും അധികം പേര്‍ ഒരു ദിവസം അറസ്റ്റിലാവുന്നത് ഇതാദ്യമായാണ്. ആയിരക്കണക്കിനാളുകളാണ് റാലിയില്‍ പങ്കെടുത്തത്.
ഈജിപ്തിന്റെ അധീനതയിലുണ്ടായിരുന്ന തിരാന്‍, സനീഫിര്‍ എന്നീ ദ്വീപുകള്‍ സൗദി അറേബ്യക്കു നല്‍കാന്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കെയ്‌റോയിലും ഗസയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. റാലിക്കു നേതൃത്വം നല്‍കിയവരെ സുരക്ഷാസേന വീടുകള്‍ കയറിയിറങ്ങി അറസ്റ്റ് ചെയ്യുകയായിരുന്നു. ജനാധിപത്യരീതിയിലൂടെ അധികാരത്തിലേറിയ മുന്‍പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനികൂലിക്കുന്ന നൂറു കണക്കിനാളുകളെ റാബിയ അല്‍ അദവിയ ചത്വരത്തില്‍ കൊലപ്പെടുത്തുകയും ആയിരക്കണക്കിനാളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനുശേഷം ഇതാദ്യമായാണ് ഇത്രയധികം പേര്‍ അറസ്റ്റിലാവുന്നത്.
Next Story

RELATED STORIES

Share it