Flash News

'സര്‍ക്കാരിനെതിരെ യുദ്ധത്തിന് പ്രേരിപ്പിച്ചു', ഹര്‍ദിക്കിനെതിരെ എഫ്.ഐ.ആര്‍

അഹമ്മദാബാദ് : പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച്് എഫ് ഐ ആര്‍ തയ്യാറാക്കി. ഗുജറാത്ത് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ സമൂഹത്തെ പ്രേരിപ്പിച്ചു എന്നതാണ് എഫ് ഐ ആറില്‍ പ്രധാനമായും ആരോപിച്ചിട്ടുള്ളത്. ഹര്‍ദിക്കിനും പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത മറ്റ് അഞ്ച് പേര്‍ക്കുമെതിരെയാണ് എഫ് ഐ ആര്‍.
ഹര്‍ദികിന്റെയും പട്ടിദര്‍ അനാമത് ആന്ദോളന്‍ സമിതി നേതാക്കളുടെയും നിരവധി ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും പ്രസംഗങ്ങളും ക്രൈംബ്രാഞ്ച്് തെളിവായി ശേഖരിച്ചിട്ടുണ്ട്. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ്് 25നും 26നും നടന്നഅക്രമസംഭവങ്ങളുടെ പേരിലാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പൊതുമുതല്‍ നശിപ്പിക്കാനും സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും ഹര്‍ദിക്കും മറ്റ് നേതാക്കളും പ്രക്ഷോഭകരെ പ്രേരിപ്പിച്ചു എന്ന് എഫ്.ഐ ആറിലുണ്ട്.
ഹര്‍ദികിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രണ്ടാമത്തെ കേസാണിത്.
പോലീസുകാരെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ച് ഹര്‍ദിക്കിനെതിരെ പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെ ദേശീയ പതാകയെ അപമാനിച്ചുവെന്നതിന്റെ പേരിലും പോലിസ് ഹര്‍ദികിനെതിരെ കേസെടുത്തിരുന്നു.
Next Story

RELATED STORIES

Share it