Flash News

സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലത് ചെയ്യുന്നതിന് മുന്‍ഗണന:ടിപി സെന്‍കുമാര്‍

സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലത് ചെയ്യുന്നതിന് മുന്‍ഗണന:ടിപി സെന്‍കുമാര്‍
X


[related] തിരുവനന്തപുരം: സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലത് ചെയ്യുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. പോലീസ് മേധാവി സ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നില്ല. പോലീസ് മേധാവി സര്‍ക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥനാണ്. ഡിവൈഎസ്പിമാരെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഡിജിപി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധികാരമേറ്റെടുത്തത്. അദ്ദേഹത്തിന്റെ സൗകര്യം നോക്കി കൂടിക്കാഴ്ച നടത്തും. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശേഷിക്കുന്ന കാലാവധികൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. മുഖ്യമന്ത്രി നടത്തിയ റേഞ്ച് യോഗങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും റോഡ് അപകടങ്ങള്‍ കുറക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും ഡിജിപി വ്യക്തമാക്കി.
പോലീസിന് ഉപദേശകരില്ല. രമണ്‍ശ്രീവാസ്തവയെ ഉപദേശവായി നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണ്, അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കും ഡിജിപി കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് 4.30ഓടെയാണ് പോലീസ് ആസ്ഥാനത്തെത്തി സ്ഥാനമൊഴിയുന്ന ലോക്‌നാഥ് ബെഹ്‌റയില്‍ നിന്ന് ടിപി സെന്‍കുമാര്‍ ബാറ്റണ്‍ സ്വീകരിച്ചത്.

 
Next Story

RELATED STORIES

Share it