സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇന്ന് ഹാജരാവും

കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ സരിത എസ് നായര്‍ ഇന്ന് ഹാജരാവും. ക്രോസ് വിസ്താരത്തിന് ഹാജരാവാതെ രണ്ടു തവണ സമയം നീട്ടിച്ചോദിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ സരിതക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അഭിഭാഷകന്‍ മുഖേന ഇന്ന് ഹാജരാവാമെന്ന് സരിത കമ്മീഷന് ഉറപ്പുനല്‍കി. കഴിഞ്ഞമാസം തിരഞ്ഞെടുപ്പിന് മുന്നോടിയായി 11, 13 തിയ്യതികളില്‍ സരിത കമ്മീഷനില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. വീഡിയോ-ഓഡിയോ ഫയലുകളും വിവിധ പദ്ധതിരേഖകളും പോലിസ് കസ്റ്റഡിയില്‍ വച്ചെഴുതിയ കത്തും സരിത ഹാജരാക്കി. ഈ രേഖകളില്‍ ആരോപണ വിധേയരായവര്‍ക്ക് ഇന്ന് സരിതയെ ക്രോസ് വിസ്താരം നടത്താനാവും.
Next Story

RELATED STORIES

Share it