സരിതയ്‌ക്കെതിരേ വേണുഗോപാലിന്റെ മാനനഷ്ടക്കേസ്

കൊച്ചി: സ്വകാര്യ ചാനലുകളില്‍ വന്ന പരിപാടിയില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സരിത എസ് നായര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കെ സി വേണുഗോപാല്‍ എംപി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കി. സരിതയെ കൂടാതെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, റിപോര്‍ട്ടര്‍ ജോഷി കുര്യന്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് എംഡി ജോണ്‍ ബ്രിട്ടാസ്, ഡയറക്ടര്‍ (ന്യൂസ്) വി പി ചന്ദ്രശേഖരന്‍ എന്നിവരെ പ്രതികളാക്കിയാണ് ഹരജി. മൊഴി രേഖപ്പെടുത്തുന്നതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ കമനീസ് കേസ് ജൂണ്‍ ആറിലേക്കു മാറ്റി.
Next Story

RELATED STORIES

Share it