Flash News

സരിതയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്

കൊച്ചി: സോളാര്‍ കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതിനെത്തുടര്‍ന്ന് സരിത എസ് നായര്‍ക്കെതിരെ അറസ്റ്റ് വാറന്റ്. പലതവണ പല കാരണങ്ങള്‍ പറഞ്ഞ് കമ്മീഷന് മുന്‍പാകെ ഹാജരാകാതിരുന്ന സരിതയെ അറസ്റ്റ് ചെയ്ത് ഈ മാസം 27 ന് ഹാജരാക്കാനാണ് പോലിസിന് സോളാര്‍കമ്മീഷന്റെ നിര്‍ദേശം.
കൈയ്ക്ക് ശസ്ത്രക്രിയ ഉള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് സരിത ഇത്തവണ കമ്മീഷനെ അറിയിച്ചത്. മുന്‍പ് ഒരിക്കല്‍ ശബ്ദത്തിന് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് സരിത ഹാജരായിരുന്നില്ല. ആവര്‍ത്തിച്ച് ഹാജരാകാതിരിക്കുന്നതിനെത്തുടര്‍ന്ന് കമ്മീഷന്‍ നേരത്തെ സരിതയെ താക്കീത് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it