സരിതയെക്കൊണ്ട് തനിക്കെതിരേ പറയിച്ചത് ഗണേഷ്കുമാര്: ഷിബു ബേബിജോണ്‍
BY Sumeera SMR14 Jun 2016 7:51 PM GMT
Sumeera SMR14 Jun 2016 7:51 PM GMT
കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായരെക്കൊണ്ട് തനിക്കെതിരേ സോളാര്‍ കമ്മീഷനില്‍ മൊഴി കൊടുപ്പിച്ചത് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് മുന്‍മന്ത്രി ഷിബു ബേബിജോണ്‍. ഇതു സംബന്ധിച്ച് ഗണേഷ്കുമാര് തന്റെ പേഴ്സണല്‍ സെക്രട്ടറിയോടു പറഞ്ഞിരുന്നതായും ഷിബു ബേബിജോണ്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. ഗൂഢാലോചന വെളിപ്പെടുത്തുന്നത് കമ്മീഷനില്‍ വിശ്വാസമുള്ളതു കൊണ്ടാണ്. ഗണേഷ് കുമാറിന്റെ വിവാഹബന്ധം തകരാന്‍ കാരണം സരിതയുമായുള്ള ബന്ധമാണ്. യാമിനി തങ്കച്ചിയുമായുള്ള ബന്ധം തകരാതിരിക്കാന്‍ താന്‍ പലതവണ മധ്യസ്ഥതയ്ക്കു ശ്രമിച്ചിട്ടുണ്ട്.
സരിതയ്ക്കു വേണ്ട കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തത് ഗണേഷ്കുമാറിന്റെ പി എ പ്രദീപ്കുമാറാണ്. ഇത് ഗണേഷും സരിതയും തമ്മിലുള്ള ബന്ധത്തിനു തെളിവാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു. എന്നാല്‍, സരിതയെ നേരിട്ടുകാണുകയോ അവരുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഷിബു ബേബിജോണ്‍ കമ്മീഷന് മറുപടി നല്കി.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT