സരിതയുടെ ക്രോസ് വിസ്താരം മാറ്റി

കൊച്ചി: ക്രോസ് വിസ്താരത്തിനായി ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഹാജരാവാതിരുന്ന സരിത എസ് നായര്‍ക്ക് 23ന് വീണ്ടും ഹാജരാവാന്‍ ഒരവസരം കൂടി കമ്മീഷന്‍ അനുവദിച്ചു. സുഖമില്ലാത്തതിനാല്‍ സരിതയുടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ക്രോസ് വിസ്താരത്തിന് അവര്‍ക്ക് ഹാജരാവാനാവില്ലെന്നും സരിതയുടെ അഭിഭാഷകന്‍ സി ഡി ജോണി കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജനെ അറിയിച്ചു.
ഈ മാസം മുപ്പതിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കാനൊരുങ്ങുന്നതിനാല്‍ ക്രോസ് വിസ്താരം നീണ്ടുപോവുന്നതില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു.
Next Story

RELATED STORIES

Share it