Flash News

സരിതയുടെ കത്ത് തിരുത്തിയതിന് പിന്നില്‍ ഗണേഷ്‌കുമാര്‍ : ഫെനി



തിരുവനന്തപുരം: സരിത എസ് നായരുടെ നിര്‍ണായകമായ കത്ത് തിരുത്തിയതിന് പിന്നില്‍ കെ ബി ഗണേഷ്‌കുമാറാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 25 പേജുള്ള കത്ത് വ്യാജമാണെന്നും ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 21 പേജുള്ള ആദ്യകത്തില്‍ ഒരു നേതാക്കളുടെയും പേരുണ്ടായിരുന്നില്ല. ഗണേഷ്‌കുമാറിന്റെ ഇടപെടലിലാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്തത്. ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതെന്നു ബന്ധുവായ ശരണ്യ മനോജ് പറഞ്ഞതായും ഫെനി വെളിപ്പെടുത്തി. പത്തനംതിട്ട ജയിലില്‍ നിന്ന് താന്‍ വാങ്ങിക്കൊണ്ടുവന്ന കത്ത് 21 പേജാണെന്നു ജയില്‍ രേഖകളില്‍ വ്യക്തമാണ്. കത്ത് ഗണേഷ്‌കുമാറിന്റെ പി എ പ്രദീപിന് കൈമാറുകയായിരുന്നു. സരിതയുടെത് 21 പേജുള്ള കത്താണെന്ന് ജയില്‍ സൂപ്രണ്ട് ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയെങ്കിലും കമ്മീഷന്‍ ഇക്കാര്യം അംഗീകരിച്ചില്ല. നാലുപേജുകള്‍ കൂട്ടിചേര്‍ത്തുവെന്ന് താന്‍ മൊഴി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ കമ്മീഷന്‍ തടഞ്ഞുവെന്നും ഫെനി ആരോപിച്ചു. കേരള കോണ്‍ഗ്രസ് ബി നേതാവും ഗണേഷിന്റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ളവ എഴുതി നല്‍കിയത്. പ്രദീപും ഒപ്പമുണ്ടായിരുന്നു. പിന്നീട് വീട്ടിലെത്തി സരിത സ്വന്തം കൈപ്പടയില്‍ കത്തെഴുതുകയായിരുന്നു. കമ്മീഷന്റെ കണ്ടെത്തലുകള്‍ പക്ഷപാതപരമാണ്. അന്നത്തെ സര്‍ക്കാരിനെതിരേ എന്തെങ്കിലും പറയാന്‍ ജസ്റ്റിസ് ജി ശിവരാജന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നു സരിത തന്നോട് പറഞ്ഞിരുന്നു. ഒരു അഭിഭാഷകന്‍ എന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തിബന്ധം തങ്ങള്‍ക്കിടയിലുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഏതെങ്കിലും നേതാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് സരിത തന്നോട് പറഞ്ഞിട്ടില്ല. തന്നെ കേസുകളില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍ തന്നെ കണ്ടിരുന്നുവെന്നും ഫെനി പറഞ്ഞു.
Next Story

RELATED STORIES

Share it