Flash News

സരിതയുടെ കത്ത് ചര്‍ച്ചചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്

സരിതയുടെ കത്ത് ചര്‍ച്ചചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്
X
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക്. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിലക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. രണ്ടുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സരിതയുടെ കത്തിനെക്കുറിച്ച് മാധ്യമങ്ങളുള്‍പ്പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. വിശദമായ വാദത്തിനായി കേസ് ജനുവരി 15 ലേക്ക് മാറ്റി.


സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ റദ്ദാക്കുക, സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് വിലക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച് രണ്ടുമാസത്തേക്ക് സരതിയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഉത്തരവിട്ട കോടതി പക്ഷേ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കള്‍ക്കെതിരായ അന്വേഷണമോ മറ്റ് നടപടികളോ സ്‌റ്റേ ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
നേരത്തെ സോളാര്‍ റിപ്പോര്‍ട്ടില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രി പിണറായി  വിജയനെ ഹൈക്കോടതി  വിമര്‍ശിച്ചിരുന്നു.വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടി അനുചിതമായിയെന്നും വിചാരണക്ക് മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചിരുന്നു.
Next Story

RELATED STORIES

Share it