സരാന്‍ഡ്ജി സിഎആര്‍ പ്രധാനമന്ത്രി

ബാന്‍ഗ്വി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക് (സിഎആര്‍) പ്രധാനമന്ത്രിയായി സിംപ്ലൈസ് സരാന്‍ഡ്ജിയെ നിയമിച്ചു. പ്ര—സിഡന്റ് ഫോസ്റ്റിന്‍ അര്‍ചാങ് തൗവദേരയാണ് തന്റെ പ്രചാരണ വിഭാഗം തലവനായിരുന്ന സരാന്‍ഡ്ജിയെ പ്രധാനമന്ത്രിയായി നിയമിച്ചത്.
സരാന്‍ഡ്ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഒരാഴ്ചയ്ക്കുള്ളില്‍ അധികാരമേല്‍ക്കുമെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സിഎആറില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈവര്‍ഷം ഫെബ്രുവരിയിലായിരുന്നു മുന്‍ പ്രധാനമന്ത്രി കൂടിയായ തൗവദേരയെ സിഎആര്‍ പ്രസിഡന്റായി തിരഞ്ഞെടുത്തത്. 2014 മുതല്‍ തുടര്‍ന്ന താല്‍ക്കാലിക സര്‍ക്കാരിന്റെ ഭരണത്തിനൊടുവിലാണ് തൗവദേര അധികാരത്തിലെത്തിയത്.
Next Story

RELATED STORIES

Share it