Flash News

സയ്യിദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച് യുഎസ്

സയ്യിദ് സലാഹുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ച് യുഎസ്
X


വാഷിങ്ടണ്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനെ യുഎസ് ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റാണ് പ്രഖ്യാപനം നടത്തിയത്. യുഎസുമായി ബന്ധപ്പെട്ട് സലാഹുദ്ദീന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രഖ്യാപനം വന്നത്.
യുഎസ് പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‌ല പറഞ്ഞു.
Next Story

RELATED STORIES

Share it