Second edit

സയന്‍സ് ഡോക്ടറേറ്റുകള്‍

രണ്ടുതരം ഡോക്ടര്‍മാരുണ്ട്. മെഡിസിനില്‍ എംബിബിഎസും എംഡിയുമൊക്കെ പാസായി ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരാണ് ഒരുകൂട്ടര്‍. അക്കാദമിക് തലത്തില്‍ ഗവേഷണം നടത്തി, പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് പിഎച്ച്ഡി പാസാവുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. ഇവരുടെ എണ്ണം വര്‍ഷംചെല്ലുന്തോറും പെരുകിക്കൊണ്ടിരിക്കുകയാണ്. അതേസമയം, അവര്‍ക്ക് മാന്യമായ ജോലി ലഭിക്കുന്നുമില്ല.
ഇന്ത്യയിലാദ്യമായി ഡോക്ടറേറ്റ് നല്‍കപ്പെടുന്നത് 1904ലാണ്. ഒന്നര പതിറ്റാണ്ടിനകം 12 പേര്‍ക്ക് ഡോക്ടറേറ്റ് കിട്ടി. എന്നാല്‍, ഇന്നത്തെ സ്ഥിതിയോ? കഴിഞ്ഞ വര്‍ഷം മാത്രം 900 സ്ഥാപനങ്ങളില്‍ നിന്ന് പിഎച്ച്ഡി ഡോക്ടറേറ്റ് നേടി പുറത്തിറങ്ങിയവര്‍ 24,000 പേരാണ്. ഇവരില്‍ 2,000 പേര്‍ക്കുപോലും മെച്ചപ്പെട്ട ജോലി നല്‍കാന്‍ സാധിക്കുന്നില്ല. പണ്ടത്തെപ്പോലെയല്ല, സ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 18 വര്‍ഷം മുമ്പ് പിഎച്ച്ഡി നല്‍കാന്‍ അധികാരമുള്ള 326 സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 912 ആയി വര്‍ധിച്ചിരിക്കുന്നു. അത്രയ്ക്കത്ര പിഎച്ച്ഡി ബിരുദധാരികളുടെ എണ്ണവും കൂടുന്നുണ്ട്.
യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്റെ കണക്കനുസരിച്ച് സയന്‍സ് പിഎച്ച്ഡി ബിരുദധാരികള്‍ മൂന്നിരട്ടിയായിരിക്കുന്നു. വര്‍ഷംതോറും 800 പേര്‍ കെമിസ്ട്രിയില്‍ മാത്രം ഡോക്ടറേറ്റ് നേടുന്നു. ഇവരില്‍ 25 പേര്‍ക്കുപോലും ജോലി നല്‍കാനാവുന്നില്ല. ഫിസിക്‌സ്, ബയോളജി എന്നിവയില്‍ ഡോക്ടറേറ്റ് നേടിയവരുടെ കാര്യം കൂടുതല്‍ മോശമാണ്. അഞ്ചും പത്തും പ്രബന്ധങ്ങളെഴുതി അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഗവേഷണത്തില്‍ പരിശീലനവും നല്‍കണം. ഇതെല്ലാം കഴിഞ്ഞ് വല്ല സ്വകാര്യ സ്ഥാപനങ്ങളിലും ജോലി കിട്ടിയാല്‍ പരമാവധി ശമ്പളം 30,000 രൂപ മാത്രവും!

Next Story

RELATED STORIES

Share it