സയന്‍സ് ആന്റ് ടെക്‌നോളജി ഓസ്‌കര്‍ നേടിയവരില്‍ ഇന്ത്യക്കാരനും

മുംബൈ: 2018ലെ സയന്റിഫിക് ആന്റ് ടെക്‌നിക്കല്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയവരില്‍ ഇന്ത്യന്‍ വംശജനും എന്‍ജിനീയറുമായ വികാസ് സഥായെയും. ഷോട്ട്ഓവര്‍ കെ-1 കാമറ സിസ്റ്റത്തിന്റെ നിര്‍മാണത്തിനാണ് സഥായെ അടക്കം നാലംഗ ടീം തിരഞ്ഞെടുക്കപ്പെട്ടത്.
2009ല്‍ ആണ് സഥായെ ന്യൂസിലന്‍ഡിലെ ഷോട്ട്ഓവര്‍ കാമറ സിസ്റ്റത്തില്‍ ജോലി നേടിയത്. പല ഹോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെയും ചിത്രീകരണത്തിന് ഷോട്ട്ഓവര്‍ കാമറ സിസ്റ്റം ഉപയോഗിച്ചിട്ടുണ്ടെന്ന് സഥായെ പറഞ്ഞു.
വ്യോമ ഫോട്ടോഗ്രഫിയില്‍ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തിയ കെ-1 സിസ്റ്റം ഉപയോഗിക്കുന്ന 6 ആക്‌സിസ് സ്റ്റബിലൈസ്ഡ് കാമറ മൗണ്ടാണ് ഷോട്ട്ഓവര്‍ കാമറ സിസ്റ്റത്തിന്റെ ആത്മാവ്. ഒരു കാമറയോടും ലെന്‍സിനോടും ഒപ്പം ഈ മൗണ്ട് ഹെലികോപ്റ്ററിന്റെ അടിയില്‍ പിടിപ്പിക്കാം. കുലുക്കമോ വിറയലോ ഇല്ലാതെ വീഡിയോ റിക്കാഡ് ചെയ്യാനാവും എന്നതാണ് ഷോട്ട്ഓവര്‍ കാമറ സിസ്റ്റത്തിന്റെ മികവ്. ഈ സിസ്റ്റത്തില്‍ പിടിപ്പിച്ചിരിക്കുന്ന കാമറ അതു നിയന്ത്രിക്കുന്ന വ്യക്തിയുടെ ഇഷ്ടാനുസരണം ചലിപ്പിക്കുകയും ചെയ്യാം. ഈ വ്യോമ മൗണ്ട് അല്ലെങ്കില്‍ ഗിംബല്‍ ആണ് 3ഡി വ്യോമ വീഡിയോ റിക്കാഡ് ചെയ്യാന്‍ ഉപയോഗിക്കുന്നവയില്‍ മികച്ചത്. ഹോളിവുഡിലെ ഏറ്റവും ആധുനിക കാമറകള്‍ക്ക് ഈ മൗണ്ട് കൂടുതല്‍ ഇണങ്ങും.
ഹെലികോപ്റ്ററില്‍ ഇരിക്കുന്ന വീഡിയോഗ്രാഫര്‍ക്ക് ഒരു ജോയ് സ്റ്റിക്കിന്റെ സഹായത്തോടെ കാമറ നിയന്ത്രിക്കാമെന്നും സഥായെ വിശദീകരിച്ചു. 1967ല്‍ പൂനെയില്‍ ജനിച്ച സഥായെ മുംബൈയിലാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

Next Story

RELATED STORIES

Share it