wayanad local

സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശനം; ഗൃഹസന്ദര്‍ശന പരിപാടി ഇന്ന്

കല്‍പ്പറ്റ: വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ ഇനങ്ങളില്‍പ്പെട്ട 3,10,000 വൃക്ഷത്തൈകള്‍ വിതരണത്തിനു തയ്യാറായി. കണിക്കൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്, കുമിഴ്, മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, സീതാപ്പഴം, പേര, വാളന്‍പുളി, ലക്ഷ്മീതരു, ഗുല്‍മോഹര്‍, പൂവരശ്, മുള, ഉറുമാമ്പഴം, ആത്തച്ചക്ക, കുടംപുളി, മുരിങ്ങ, കുന്നിവാക, വീട്ടി, ചമത, കൂവളം, കരിങ്ങാരി വൃക്ഷത്തൈകളാണ് കല്‍പ്പറ്റ ചുഴലി, മാനന്തവാടി ബേഗൂര്‍, സുല്‍ത്താന്‍ ബത്തേരി കൂന്താണി നഴ്‌സറികളില്‍ വിതരണത്തിനു തയ്യാറായത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തൈകള്‍ സൗജന്യമായി നല്‍കും. ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി അപേക്ഷ നല്‍കണം.
വിശദവിവരങ്ങള്‍ക്ക് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സാമൂഹിക വനവല്‍ക്കരണ വിഭാഗം റേഞ്ച് ഓഫിസുമായോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫിസുമായോ ബന്ധപ്പെടണം. സൗജന്യമായി തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ ലോക പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നട്ട് സംരക്ഷിക്കണം.
തൈകള്‍ വില്‍ക്കാനോ മാറ്റിവയ്ക്കാനോ പാടില്ല. തൈകളുടെ പരിപാലനം സംബന്ധിച്ച് പരിശോധന നടത്തും. പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി കൂടത്തൈ ഒന്നിന് 17 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍: 8547603846, 85476038 47, 8547603853, 8547603852, 8547 603850, 8547603849.
Next Story

RELATED STORIES

Share it