സമ്പൂര്‍ണ ശാക്തീകരണം ഇമാംസ് കൗണ്‍സില്‍ ലക്ഷ്യം: ഈസാ മൗലവി

കായംകുളം: സമുദായത്തിന്റെ അടിസ്ഥാന ഘടകമായ മഹല്ലുകള്‍ ശാക്തീകരിക്കുന്നതിലൂടെ സമ്പൂര്‍ണ ശാക്തീകരണം എന്ന ലക്ഷ്യമാണ് ഇമാംസ് കൗണ്‍സില്‍ പൂര്‍ത്തീകരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന അധ്യക്ഷന്‍ മൗലാന മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ പറഞ്ഞു.
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കായംകുളം വ്യാപാരഭവനില്‍ സംഘടിപ്പിച്ച മഹല്ല് മാനേജ്‌മെന്റ് ഭാരവാഹികളുടെ തെക്കന്‍ മേഖലാ ട്രെയിനിങ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തൊഴില്‍പരമായും സ്വയംപര്യാപ്തമായ മഹല്ലുകള്‍ ഉണ്ടാവുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് ആക്‌സസ് ഇന്ത്യ എക്‌സി. ഡയറക്ടര്‍ ഡോ. സി ടി സുലൈമാന്‍ സ്വാലിഹ് മൗലവി, ഷബീര്‍ഖാന്‍ മൗലവി, അഡ്വ. എഎംഎ നൗഫല്‍ എന്നിവര്‍ സംസാരിച്ചു. മഹല്ല് മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കായി വടക്കന്‍ മേഖലാ ട്രെയിനിങ് ക്യാംപ് ഇന്ന് കോഴിക്കോട് ഹോട്ടല്‍ മെട്രോ ടവറില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it