സമ്പൂര്‍ണ വിജയം; ടീം ഇന്ത്യ ഇനി നമ്പര്‍ വണ്‍

സിഡ്‌നി: ടീം ഇന്ത്യക്ക് നാട്ടില്‍ നടക്കാനിരിക്കുന്ന ട്വന്റി ലോക കപ്പ് ക്രിക്കറ്റിന് ഇതിനേക്കാള്‍ മികച്ച തയ്യാറെടുപ്പ് നടത്താനില്ല. ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയയെ അവരുടെ നാട്ടില്‍ നാണംകെടുത്തി ഇന്ത്യ ട്വന്റി പരമ്പര തൂത്തുവാരി. ഇന്നലെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ട്വന്റിയില്‍ ഏഴു വിക്കറ്റിനു ജയിച്ചാണ് ഇന്ത്യ 3-0നു പരമ്പര പോക്കറ്റിലാക്കിയത്.
ഈ ജയത്തോടെ ട്വന്റി ലോക റാങ്കിങില്‍ ഇന്ത്യ ഒന്നാംനമ്പര്‍ പദവിയിലേക്ക് ഉയരുകയും ചെയ് തു. ഓസീസിനെതിരായ പരമ്പര തുടങ്ങുന്നതിനു മുമ്പ് എട്ടാംസ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്നലെ സിഡ്‌നിയില്‍ നടന്ന മല്‍സരം കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു. അവസാന പന്തിലാണ് ഇന്ത്യ വിജയറണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ക്യാപ്റ്റന്റെ ഷെയ്ന്‍ വാട്‌സന്റെ (124*) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 197 റണ്‍സ് വാരിക്കൂട്ടി.
മറുപടിയില്‍ രോഹിത് ശര്‍മ (52), വിരാട് കോഹ്‌ലി (50) എന്നിവരുടെ അര്‍ധസെഞ്ച്വറിക ളും സുരേഷ് റെയ്‌നയുടെ (25 പന്തില്‍ 49*) വെടിക്കെട്ട് ഇന്നിങ് സും ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടു. ശിഖര്‍ ധവാനും (ഒ മ്പത് പന്തില്‍ 26), പരമ്പരയില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച യുവരാജ് സിങും (12 പന്തില്‍ 15*) വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
71 പന്തില്‍ 10 ബൗണ്ടറികളും ആറു സിക്‌സറുടമക്കമാണ് വാട് സന്‍ ഓസീസിന്റെ ടോപ്‌സ്‌കോററായത്. വാട്‌സന്‍ കളിയിലെ താരമായും കോഹ്‌ലി മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it