thrissur local

സമ്പൂര്‍ണ വികസനം: മാസ്റ്റര്‍ പ്ലാനിന് ചാവക്കാട് നഗരസഭാ കൗണ്‍സില്‍ അംഗീകാരം

ചാവക്കാട്: നഗരത്തിന്റെ സമ്പൂര്‍ണ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. മാസ്റ്റര്‍ പ്ലാനിനെ പറ്റിയുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. ചാവക്കാട് നഗരസഭ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത ഭവന പദ്ധതിയായ പിഎംഎവൈ പദ്ധതി പ്രകാരം 110 ഭവനരഹിത, ഭൂരഹിതര്‍ക്കായി രണ്ടാം വാര്‍ഡിലെ തിരുവത്ര മുട്ടില്‍ പ്രദേശത്ത് 85 സെന്റ് സ്ഥലത്ത് ഭവന സമുച്ചയം നിര്‍മിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഈ പദ്ധതിയുടെ ആകെ നിര്‍മാണ ചെലവ് 11 കോടി രൂപയാണ്. 110 ഭവനങ്ങള്‍ ഇവിടെ നിര്‍മിക്കും. നഗരസഭ 201718 വര്‍ഷം നടപ്പിലാക്കുന്ന 43 മരാമത്ത് പദ്ധതികള്‍ക്കായി 1,38,17,000 രൂപയുടെ ഓഫര്‍ യോഗം അംഗീകരിച്ചു. 201718 വര്‍ഷത്തെ പദ്ധതിയില്‍ വനിതകള്‍ക്കായി മുതുവട്ടൂര്‍ സെന്ററില്‍ നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സ്, ഷീ സ്‌റ്റേ എന്നീ പദ്ധതികളുടെ നിര്‍മാണം നിര്‍മിതി കേന്ദ്രത്തിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി. തിരുന്നാള്‍ ആഘോഷിച്ചുചാലക്കുടി: സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ക്രിസ്തുവിന്റെ രാജത്വ തിരുന്നാള്‍ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി അര്‍പ്പിച്ച ദിലവ്യബലിക്ക് ഫാ.ലിന്റോ പാറേക്കാടന്‍ മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് മതബോധന വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ക്രിസ്തുരാജ റാലി സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it