palakkad local

സമ്പൂര്‍ണ ഭവന പദ്ധതിക്ക് ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് നഗരസഭാ ബജറ്റ്

മണ്ണാര്‍ക്കാട്: സമ്പൂര്‍ണ ഭവന പദ്ധതിക്ക് ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് നഗരസഭയില്‍ 26 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു.
എല്ലാവര്‍ക്കും സുരക്ഷിതമായ വീട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായി അഞ്ചു കോടി രൂപയാണ് ഭവന നിര്‍മാണത്തിന് നീക്കി വച്ചിട്ടുള്ളത്. ഇതിനു പുറമെ കേന്ദ്ര-സംസ്ഥാന പദ്ധതികളും വായ്പ്പകളും ഉള്‍പ്പെടുത്തി 16 കോടിയുടെ ഭവന പദ്ധതിയും നടപ്പാക്കും. റോഡ് ഉള്‍പ്പടെയുള്ള അനുബന്ധ വികസനങ്ങള്‍ക്കായി രണ്ടുകോടി വകയിരുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ്, ഡയാലിസിസ് യൂനിറ്റ്, പെയിന്റിങ് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്കായി 25ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനായി 14 ലക്ഷം രൂപയും സര്‍ഗോല്‍സവം നടത്തുന്നതിന് ഒരുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ഒരു വീട്ടില്‍ ഒരു തെങ്ങ് എന്നലക്ഷ്യത്തോടെ കേരഭവനം പദ്ധതി നടപ്പാക്കും. കുടിവെള്ളം, കിണര്‍ റീചാര്‍ജിങ്,മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയ്ക്കും ബജറ്റില്‍ തുക മാറ്റി വച്ചിട്ടുണ്ട്. 26,63,30,179 കോടി രൂപ വരവും  25,55,85,315 രൂപ ചിലവും 1,0744,864 കോടിരൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്. ചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ അധ്യക്ഷതവഹിച്ചു.
Next Story

RELATED STORIES

Share it