palakkad local

സമ്പൂര്‍ണ കുത്തിവയ്പ്: ഊര്‍ജിത മിഷന്‍ ഇന്ദ്രധനുഷിന് ജില്ലയില്‍ തുടക്കമായി

പാലക്കാട്: പ്രധാനമന്ത്രി ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായുളള ഊര്‍ജിത മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കോട്ടായി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേര്‍ളി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പതിനേഴായിരത്തോളം ഗ്രാമങ്ങളിലാണ് പ്രധാനമന്ത്രി ഗ്രാമ സ്വരാജ് അഭിയാന്‍ നടപ്പാക്കുന്നത്.
രണ്ടു വയസിന് താഴെയുളള കുട്ടികളുടെ സമ്പൂര്‍ണ കുത്തിവെപ്പ് ഉറപ്പു വരുത്തുകയാണ് ഊര്‍ജിതമിഷന്‍ ഇന്ദ്രധനുഷിന്റെ ലക്ഷ്യം. 14ന് പ്രഖ്യാപിച്ച പരിപാടി മെയ് അഞ്ച് വരെയാണ്. കോട്ടായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പ്രീത അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ പി റീത്ത മുഖ്യ പ്രഭാഷണം നടത്തി. ലോകാരോഗ്യ സംഘടന സര്‍വെലന്‍സ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീനാഥ് വിഷയാവതരണം നടത്തി. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. പി കെ ജയന്തി, ജനപ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it