Flash News

സമ്പത്ത് അല്‍ഖാഇദയ്ക്കായി മാറ്റിവച്ച് ബിന്‍ലാദിന്റെ വില്‍പത്രം

സമ്പത്ത് അല്‍ഖാഇദയ്ക്കായി മാറ്റിവച്ച് ബിന്‍ലാദിന്റെ വില്‍പത്രം
X
bin-laden

വാഷിങ്ടണ്‍: തന്റെ ഭൂരിഭാഗം സമ്പത്ത് അല്‍ഖാഇദ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്നാവശ്യപ്പെടുന്ന അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ ലാദിന്റെ വില്‍പത്രം യുഎസ് പുറത്തുവിട്ടു. 2011ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ യുഎസ് നേവി ഭടന്‍മാര്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് ഇക്കാര്യമുള്ളത്.
യുഎസിന്റെ കൈവശമുള്ള രേഖകള്‍ ഉദ്ധരിച്ച് എബിസി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. 2.9 കോടി ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ആഗോളതലത്തിലെ പോരാട്ടങ്ങള്‍ക്കായി നീക്കിവച്ചു. ഇതില്‍ ഒരു ശതമാനം മുതിര്‍ന്ന അല്‍ഖാഇദ നേതാവ് അബു ഹഫ്‌സ് അല്‍ മൗരിത്താനിക്ക് നീക്കിവച്ചതില്‍ 30,000 ഡോളര്‍ നല്‍കിയതായും രേഖകളിലുണ്ട്.
തന്റെ മരണശേഷം കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ പിതാവിനോട് ലാദിന്‍ ആവശ്യപ്പെടുന്നുണ്ട്. സ്വത്ത് സുദാനിലുണ്ടെന്നാണ് വില്‍പത്രത്തിലുള്ളത്. എന്നാല്‍, ഇത് പണമായാണോയെന്നു വ്യക്തമല്ല. സുദാന്‍ സര്‍ക്കാരിന്റെ അതിഥിയായി അഞ്ചു വര്‍ഷത്തോളം ലാദിന്‍ അവിടെ കഴിഞ്ഞിരുന്നു. യുഎസ് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1996ലാണ് രാജ്യം വിടാന്‍ സുദാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it