സമൃദ്ധി പദ്ധതി: മുന്‍കൈയെടുത്തത് ഉമ്മന്‍ചാണ്ടിയെന്ന് രേഖകള്‍

തിരുവനന്തപുരം: കോട്ടയം ചെമ്പ് സമൃദ്ധി വില്ലേജ് പദ്ധതിക്ക് മുന്‍കൈയെടുത്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായ വകുപ്പുമെന്ന് രേഖകള്‍. തണ്ണീര്‍ത്തടമാണെന്നും പരിസ്ഥിതിക്ക് ദോഷമാണെന്നുമുള്ള ജില്ലാ കലക്ടറുടെ റിപോര്‍ട്ട് അവഗണിച്ചാണ് തീരുമാനമെന്നും മന്ത്രിസഭായോഗത്തില്‍ വച്ചിരുന്ന കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ഭൂപരിധിയില്‍ ഇളവനുവധിക്കണമെന്നാവശ്യപ്പെട്ടാണ് കോട്ടയം ചെമ്പില്‍ സമൃദ്ധി വില്ലേജ് പദ്ധതി തുടങ്ങുന്ന സ്മാര്‍ട്ട് ടൗണ്‍ഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചത്.
എന്നാല്‍, ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി സ്ഥലം തണ്ണീര്‍ത്തടമാണെന്നും പദ്ധതി തുടങ്ങിയാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുമെന്നും സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി. ഇത് അവഗണിച്ച് വ്യവസായ വകുപ്പ് പദ്ധതിക്ക് അനുമതി നല്‍കുകയായയിരുന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം വിഷയം മന്ത്രിസഭായോഗത്തില്‍ വയ്ക്കുകയായിരുന്നുവെന്ന് മന്ത്രിസഭായോഗത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it