World

സമൂഹിക മാധ്യമങ്ങളിലൂടെയുള്ള സായുധാക്രമണ പ്രചാരണം: കര്‍ശന നടപടിയുമായി യൂറോപ്യന്‍ യൂനിയന്‍

സ്ട്രാസ്ബര്‍ഗ് (ഫ്രാന്‍സ്): സാമൂഹികമാധ്യമങ്ങളിലൂടെയുള്ള സായുധാക്രമണ പ്രചാരണങ്ങ ള്‍ക്കെതിരേ കടുത്ത നടപടികളുമായി യൂറോപ്യന്‍ യൂനിയന്‍. ഇത്തരം വിഷയങ്ങളെ കുറിച്ച് അധികൃതര്‍ പരാതിപ്പെട്ട് ഒരുമണിക്കൂറിനകം നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടു.
ഫേസ്ബുക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, യൂട്യൂബ് തുടങ്ങിയ കമ്പനികള്‍ക്കാണ് നിര്‍ദേശം. നിര്‍ദേശം നടപ്പാക്കാത്തപക്ഷം കമ്പനികളുടെ ആഗോള വരുമാനത്തിന്റെ നാലുശതമാനം പിഴയായി അടയ്‌ക്കേണ്ടിവരും. ഇന്റര്‍നെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗിച്ചു സംഘടനയിലേക്കു സായുധര്‍ ആളുകളെ സംഘടിപ്പിക്കുകയും നഗരങ്ങളില്‍ ആക്രമണങ്ങളും കൂട്ടക്കൊലപാതകങ്ങളും നടത്തുന്ന പശ്ചാത്തലത്തിലാണു തീരുമാനം. കമ്പനികള്‍ സ്വമേധയാ ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാത്തതിനാലാണ് നിലപാട് കടുപ്പിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലൗഡ് യങ്കര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം ഐഎസ് സായുധരുമായി ബന്ധപ്പെട്ട 7000 ഓണ്‍ലൈന്‍ പ്രചാരണങ്ങളാണു യൂനിയന്‍ ഇടപെട്ടു നീക്കിയത്.

Next Story

RELATED STORIES

Share it